അല്ലായിരുന്നോ
എസ് കണ്ണന്
അവനെ അവന്റെയച്ഛന് കൊന്നില്ലായിരുന്നുവെങ്കില്‍
എന്തുചെയ്യുമായിരുന്നു
അവന് കുറേക്കൂടി പഠിച്ചേനെ
ഇടയ്ക്കിടയ്ക്ക്
ദുരേക്ക് നോക്കി നിന്നേനെ
അവന്റെ ഷര്‍ട്ടിനും കോളറെന്നു പേരുള്ള
രണ്ടര്ത്ഥമില്ലാത്ത ചെവികള്‍ കണ്ടേനെ
ധ്രുതിപിടിച്ച് ബസ്സില്‍ നിന്നിറങ്ങി
ഇരുപുറവും നോക്കി കുറുകെ കടന്ന്
"ഹൊ ആശ്വാസമായി"
എന്നു മടുത്തേനെ
അവനെ അവന്റെയച്ഛന് കൊന്നില്ലായിരുന്നുവെങ്കില്‍
പത്താംക്ലാസ് കഴിഞ്ഞ് നേഴ്സിംഗിനോ
ഫയറെഞ്ചിനീയറിംഗിനോ
എന്നു ചോദിച്ച്നടന്ന്
ജോലികിട്ടുമ്പോള്‍ മൂട്ടായിമേടിച്ച് കൊടുത്ത്
പിള്ളേരും വയസ്സുമായി
പിന്നെയൊന്നുണ്ട്
ഇരുനൂറ്റിമുപ്പത് രൂപയുടെ
ചെരുപ്പ് മേടിച്ച്
ലെതറാണെന്നേ തോന്നൂ
എന്നുല്ലസിക്കാമായിരുന്നു
അവളോടൊത്ത് ആ മുറിയിലിരുന്നപ്പോള്‍
അവളുടെ ശ്വാസത്തിനെന്തൊച്ചയായിരുന്നു
എന്നോര്ക്കാമായിരുന്നു
അവനെ അവന്റെയച്ഛന് കൊന്നില്ലായിരുന്നുവെങ്കില്‍
അവനെ അവന്റെയച്ഛന് കൊന്നില്ലായിരുന്നുവെങ്കില്‍...............
ReplyDelete...അയാൾ അല്ലെങ്കിൽ ഒരച്ച്നും അനാഥ മന്ദിരങ്ങളിൽ എത്തില്ലായിരുന്നു നന്ദി കവീ ഈ ഗുണപാടങ്ങൾക്കു
:(
ReplyDeleteഅവനെ അവന്റച്ഛന് കൊന്നതു കൊണ്ടാണല്ലോ ഈ കവിത എഴുതിയത്.. അവന്റച്ഛനെ കണ്ടിരുന്നെങ്കില്‍...
ReplyDeleteENNA KOLLETAA
ReplyDelete