വേട്ട
ഉമാ രാജീവ്
തീര്‍ച്ചയായും ഞാന്‍ വേട്ടക്കാരനാണ്.
മുന്നോട്ടെങ്കിലും പേടിച്ചു വളയുന്ന
ഒരു ശരീരം എനിക്കു ചേരില്ല.
മുനയെ ലാക്കിനെ
വഴുതിക്കാന്വേണ്ടി
പിടയ്ക്കുന്ന കാലടികളും
ഒതുങ്ങി നിഴലിലേക്കൊളിക്കുന്ന
ശരീരവുമുള്ള ഒരു ഇരയാവണ്ടെനിക്ക്
ആകസ്മികമെങ്കിലും
എല്ലാ ഒളിയിടങ്ങളും
മുന്നേയുറപ്പിച്ചതാണ്,
ഉപേക്ഷിച്ചതാണ്.
എന്റെഹരം
സ്വന്തമല്ലാത്ത തീരുമാനങ്ങളിലേക്കുള്ള
എടുത്തു ചാട്ടമാണ്.
ചക്രങ്ങളുടെ ആക്രോശത്തില്‍,
വിരല്വേഗങ്ങളുടെ വ്യക്തതയില്‍,
ആംഗ്യങ്ങളുടെ കൂട്ടുത്തരവാദിത്തത്തില്‍,
എന്റെ പടപ്പുറപ്പാട്.
കാടിളക്കി,
പൊടിപറത്തി,
എനിക്ക് അമ്പു തൊടുക്കണം.
ഏറ്റു വീഴുന്നതിനെ
അമ്പിന് മുനയില്‍ തൂക്കിയെടുക്കണം.
ഇറ്റുവീണ ചോരപ്പാടുകള്‍
ഉറുമ്പിന്കൂട്ടത്തിനു പങ്കെഴുതികൊടുക്കണം.
വേഗത്തിളപ്പുകളില് പാകമാകുന്നപേടിയില്
ഒന്ന്
ചിലപ്പോള്‍ ഒന്നിലധികം
വലത്തു നിന്നിടത്തോട്ട്,
ഇടത്ത് നിന്ന് വലത്തോട്ട്
മുറിച്ചു പായും.
ആ മുറിവിന്
ഞാന്‍ കണക്കു വയ്ക്കും
ഞാന്‍ വേട്ടക്കാരനാണ്
എന്റെഹരം
ReplyDeleteസ്വന്തമല്ലാത്ത തീരുമാനങ്ങളിലേക്കുള്ള
എടുത്തു ചാട്ടമാണ്...
:-)
"വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരക്കൊപ്പം വേട്ടയാടപ്പെടുകയും ചെയ്യുന്ന നാം തന്നെയാണ് യഥാര്‍ത്ഥ ശത്രു. നമ്മള് എയ്യുന്ന ശരങ്ങള്‍ നമ്മളില്‍ തന്നെ എയ്തു നിറയുന്നു എന്നതാണ് പ്രതിസന്ധി. പുതിയ കാലത്തിന്റെ വേട്ടയില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ സൂക്ഷ്മമാകേണ്ടിയിരിക്കുന്നു."
ReplyDelete''എന്റെഹരം
ReplyDeleteസ്വന്തമല്ലാത്ത തീരുമാനങ്ങളിലേക്കുള്ള
എടുത്തു ചാട്ടമാണ്.''.....
നിറഞ്ഞ ഇഷ്ടങ്ങളിൽ ഞാനുമൊരു വേട്ടക്കാരൻ ..!!
ReplyDeleteവേഗത്തിളപ്പുകളില് പാകമാകുന്നപേടിയില്..... അടുക്കളയില്‍ നിന്ന് വേട്ടയാടിപ്പിടിച്ചത്.. ചോരപ്പാടുള്ളത്..
ReplyDeleteവേഗത്തിളപ്പുകളില് പാകമാകുന്നപേടിയില്..... അടുക്കളയില്‍ നിന്ന് വേട്ടയാടിപ്പിടിച്ചത്.. ചോരപ്പാടുള്ളത്..
ReplyDeleteഓരോ മനസിന്റെ ഉള്ളിന്റെ ഉള്ളിലും ഓരോ ഇരയുണ്ട് , വേട്ടയാനും !
ReplyDeleteഇറ്റുവീണ ചോരപ്പാടുകള്‍
ReplyDeleteഉറുമ്പിന്കൂട്ടത്തിനു പങ്കെഴുതികൊടുക്കണം.