ഉലാത്തുന്നതുമാതിരി
ശ്രീകുമാര്‍ കരിയാട്
പ്രാചീനക്കൽ ഗുഹയ്ക്കുള്ളിൽ
വെട്ടം വീഴാത്ത ഭിത്തിയിൽ
പാത്രത്തിൽ നിറച്ചുവെള്ളം
വെച്ചിട്ടുള്ളതുമാതിരി
വെള്ളത്തിൽ മീൻ തുളുമ്പുന്ന-
തതും കാണുന്ന മാതിരി
വെള്ളിമീനിന്റെ ചെകിള-
പ്പൂക്കൾ പൂവെന്നമാതിരി
മീന്റെ കണ്ണിലുമീലോകം
ബിംബിക്കുന്നെന്നമാതിരി
ബിംബത്തിൽ ബിംബമായ് വീണ്ടും
മീനുണ്ടായതു മാതിരി
ചെറുരേഖകൾ കൊണ്ടിത്ര-
വൈപുല്യത്തെ വരച്ചവൻ
ഗുഹക്കുപുറമേ കാവൽ
നിൽക്കുന്നുണ്ടെന്ന മാതിരി
ചിത്രത്തിനുള്ളിലും , ഏതോ
സൂക്ഷ്മ ബിന്ദുവിലെപ്പൊഴും
അവൻ തന്നെയഹോരാത്രം
ഉലാത്തുന്നതുമാതിരി.
ചെറുരേഖകൾ കൊണ്ടിത്ര-
ReplyDeleteവൈപുല്യത്തെ വരച്ചവൻ
ഗുഹക്കുപുറമേ കാവൽ
നിൽക്കുന്നുണ്ടെന്ന മാതിരി
:-)
ബ്യൂട്ടിഫുൾ
ReplyDeleteപ്രാചീനഗുഹക്കുള്ളില് വെള്ളം നിറച്ചപാത്രമ്പോലെ അനുഷ്ഠുപ്പില് ഒരാധുനികകവിതയുടെ ജ്നനം.അസ്സലായി,ശ്രീകുമാര്‍
ReplyDeleteവെട്ടം വീഴാത്ത വാക്കിന്റെ പ്രാചീനഗുഹാഭിത്തിയില് ചെറുരേഖകള്‍ കൊണ്ട് വൈപുല്യങ്ങളെ വരഞ്ഞതില്‍ ജാഗ്രത്തോടെ അകത്തെന്നോ പുറത്തെന്നോ അറിയാത്ത മട്ടില്‍ ഉലാത്തുന്നവനവല്ലേ കവി... കവി എഴുതിയതിനാലിത് കവിത.....
ReplyDelete