പുലികളി @ ഓണംവിഷന്
നിരഞ്ജന്
വേട്ടക്കാരും ഇരകളും ഒരുപോലെ
സഹകരണബാങ്ക് നടത്തുന്ന കാലമാണെങ്കിലും
കാണം വിൽക്കുന്ന സൗകര്യമാണല്ലോ
ഓണക്കാലത്തൊരത്യാവശ്യത്തിന്
നാരായണേട്ടൻ നോക്കേണ്ടത്
ഇരകളുടെ സർവ്വീസ് സഹകരണബാങ്കിൽ
പാർട്ടിപറയുന്നതുപോലെയൊക്കെയാണെങ്കിലും
നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടാവരുതല്ലോ
ഇരയാണെന്നതിന്റെ സാക്ഷ്യപത്രം
പെട്ടുപോയ കുഴിയുടെ സ്കെച്ച്
അവസ്ഥക്കേടിന്റെ അടിയാധാരം
സാഹചര്യങ്ങളുടെ ക്രൂരതാസർട്ടിഫിക്കറ്റ്
സംശയങ്ങളുടെ കൗണ്ടറിൽ
കാത്തുകെട്ടിയുള്ള നിൽപ്പ്
പിന്നെ പ്രസിഡണ്ടിന്റെ വീട്ടുമ്മറത്തുനിന്ന്
“നാരായണേട്ടനായതോണ്ടാണ്..
നമ്മടാൾക്കാരാവുമ്പൊ…”
എന്നു കേൾക്കുമ്പോൾ ഗദ്ഗദം വരുത്തണം
കണ്ണു നിറയ്ക്കണം
വേട്ടക്കാരുടെ ബാങ്കിൽ
മാനേജർ വിളിപ്പിക്കുമ്പോൾ
‘ങ്യേയ്’ എന്നു വാതിൽതുറന്നുചെല്ലണം
എപ്പഴേങ്കിലും വേട്ടയാടിയിട്ടുണ്ടോ
എന്നു ചോദിക്കുമ്പോൾ
പൂളത്തോട്ടത്തിൽ ഓടിച്ചിട്ടു തച്ചുകൊന്ന
ഏതെങ്കിലും പെരുച്ചാഴിയെ ഓർക്കണം
അതുമതി അതുമതി എന്ന് രണ്ടു സീലടിച്ചാൽ
ശർ..ശർ..എന്ന് കാശെണ്ണിയിറങ്ങാം
ഒരു ക്വാർട്ടർ ഓസീയാറിൽ
ആടിയാടി നിന്ന് പുലികളി കാണാം
പുലിയായി മുരളാം
തലകുത്തിമറിയാം
പുലിയാണെന്ന തോന്നലിൽ
ഇരയായിത്തീരുന്നതിൽപ്പരം
രസമുള്ള മറ്റെന്തുണ്ട്
ഓണത്തിന്റെ റിയാലിറ്റിഷോ..!?
ഹാ! പുലിയായെന്ന തോന്നലിൽ
ReplyDeleteപുലിയാണെന്ന തോന്നലിൽ
ReplyDeleteഇരയായിത്തീരുന്നതിൽപ്പരം
രസമുള്ള മറ്റെന്തുണ്ട്
ഓണത്തിന്റെ റിയാലിറ്റിഷോ..!?
You are terrible! As usual!
പുലിയാണെന്ന തോന്നലിൽ
ReplyDeleteഇരയായിത്തീരുന്നതിൽപ്പരം
രസമുള്ള മറ്റെന്തുണ്ട്
ഓണത്തിന്റെ റിയാലിറ്റിഷോ..!?
ഉം
“സംശയങ്ങളുടെ കൗണ്ടറിൽ
ReplyDeleteകാത്തുകെട്ടിയുള്ള നിൽപ്പ്
പിന്നെ പ്രസിഡണ്ടിന്റെ വീട്ടുമ്മറത്തുനിന്ന്
“നാരായണേട്ടനായതോണ്ടാണ്..
നമ്മടാൾക്കാരാവുമ്പൊ…”
അടിപൊളി വരികൾ....നമുക്കെപ്പോഴും ചിരപരിചിതമായ ക്രൂരസാന്ത്വനമാണല്ലോ ഈ സഹയാത്രിക സംബോധന...
പുലിയാണെന്ന തോന്നലിൽ
ReplyDeleteഇരയായിത്തീരുന്നതിൽപ്പരം
രസമുള്ള മറ്റെന്തുണ്ട്
ഓണത്തിന്റെ റിയാലിറ്റിഷോ..! ഇരയാവാത്ത പുലീ ... ഇരമ്പിയ പുലി...
പുലിയാണെന്ന തോന്നലിൽ
ReplyDeleteഇരയായിത്തീരുന്നതിൽപ്പരം
രസമുള്ള മറ്റെന്തുണ്ട്
ഓണത്തിന്റെ റിയാലിറ്റിഷോ..!? അത് തന്നെ!
ഇല്ലായ്മയുടെ തണ്ടപ്പേരിതാ ...എടുത്തുകൊള്ളൂ ..
ReplyDeleteപുലികളിയില്ലെമ്കിലും വേണ്ടാ..,
തരൂ ഒരു ക്വാർടറും , കവിതയും കൂടി...