മാക്നമാരാ, മിസ്സ് മാക്നമാരാ...
ഡോണ മയൂര
നാം കണ്ട കാഴ്ച്ചകൾ
ഇപ്പോൾ നിശ്ചലമായിരിക്കുന്നു,
നാം നടന്നവഴികൾ
ഇപ്പോൾ നിറങ്ങളായിരിക്കുന്നു;
ഒറ്റ നിറത്തിന്റെ നിറഭേദങ്ങൾ,
നമ്മുടെ കാലുകളൊന്നിച്ച്
നടന്ന ദൂരമളക്കാൻ
മസ്തിഷ്കം ചുരുളുകൾ വിടർത്തുന്നു!
മാക്നമാരാ, മിസ്സ് മാക്നമാരാ...
എന്റെ വീട്ടിൽ
വിരുന്നുകാരില്ലാത്തപ്പോൾ മാത്രം
നിന്റെ പൂമുഖവാതിൽക്കലെ
ചെമ്പരത്തികൾ വിടരുന്നുണ്ട്,
അവയിപ്പോൾ
നിന്നെ പോലെ വിളർത്തിരിക്കുന്നു.
നീ വൈകുന്നേരങ്ങളിൽ
ചോളമണികളിട്ടുകൊടുക്കുന്ന
ചാരനിറമുള്ള പ്രാവുകൾ
വിളർത്ത് വെളുത്തു പോയിരിക്കുന്നു
നിന്നെ പോലെ തന്നെ,
എന്നാൽ എന്നെ പോലെ
കുറു കുറു ശബ്ദ്ധത്തിൽ
അവ തിരുക്കുറൽ ചൊല്ലുന്നു.
മാക്നമാരാ, മിസ്സ് മാക്നമാരാ...
നിന്റെ പേരു കൊത്തിയ
മാർബിൾ ഫലകത്തിന്മേൽ
ഇരിക്കുന്ന മൂങ്ങ
എന്റെ കണ്ണുകളിലേക്ക്
ചൂഴ്ന്ന് ചൂഴ്ന്ന് നോക്കുന്നു.
എന്റെ കണ്ണുകളിൽനിന്നു തൂങ്ങിയാടുന്ന
നാഡീഞരമ്പുകൾ അവയെ
എലിക്കുഞ്ഞുങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ടാകാം,
അരികിൽ നിന്നും അകലേക്ക്
പോകുന്ന ചിറകടിയുടെ ഒച്ചകൾ.
മാക്നമാരാ, മിസ്സ് മാക്നമാരാ...
നിന്റെ കറുത്ത നിറമുള്ള പട്ടിയെ
{ഇപ്പോഴും കറുപ്പ് തന്നെയോ?}
രാത്രിയിൽ നടക്കാൻ കൊണ്ടുപോകുന്ന
ആ വെളുത്ത പൂച്ച
(ഇപ്പോഴും വെളുപ്പ് തന്നെയോ?}
എന്നോട് നീയെന്നപോലെ
ഇന്ന് സംസാരിച്ചു!
ഇനിയെനിക്ക്
ജീവിച്ചിരിക്കുന്നവരോട്
ഒരു വാക്കുപോലും
മിണ്ടുവാനാവുകയില്ലല്ലൊ!
മാക്നമാരാ, മിസ്സ് മാക്നമാരാ...
ആകാശം ഭൂമിയിലേക്ക് സ്ഖലിക്കുന്നുവെന്ന്
നാം വിശേഷിപ്പിച്ചിരുന്ന മഞ്ഞുകാലങ്ങൾ
ഇനിമേൽ നമ്മുക്കുള്ളതല്ല.
Kavitha nannaayirikkunnu. Pakshe.....
ReplyDeleteEnte kannukalil ninnu thoongiyaatunnaa...... a khandam kavithayute aakayulla bhavavumaayi cheraathe nilkkunnu.
Dr. Rajan Perunna
"മാക്നമാരാ, മിസ്സ് മാക്നമാരാ...
ReplyDeleteആകാശം ഭൂമിയിലേക്ക് സ്ഖലിക്കുന്നുവെന്ന്
നാം വിശേഷിപ്പിച്ചിരുന്ന മഞ്ഞുകാലങ്ങൾ
ഇനിമേൽ നമ്മുക്കുള്ളതല്ല...."
എനിയ്ക്കു തോന്നതെ പോയ ഭാവനേ നിനക്ക്.....
ഓ! നിനക്ക്....
ഓ , മാക്നമാരാ... ഡോണാ മയൂരാ , നിന്റെ കറുത്ത കണ്ണുകളില്‍ നോക്കി വെളുത്ത വിരലുകളില്‍ ഒന്നു ചുംബിക്കട്ടെ ... :)))
ReplyDeletenannaayirikkunnu...makale
ReplyDeleteഡോണാമ്മാ
ReplyDelete....................
ഇനിയെനിക്ക്
ജീവിച്ചിരിക്കുന്നവരോട്
ഒരു വാക്കുപോലും
മിണ്ടുവാനാവുകയില്ലല്ലൊ!
കറുപ്പിനിപ്പോഴും കറുപ്പും... വെളുപ്പിനിപ്പോഴും വെളുപ്പും തന്നെയോ?
ReplyDeleteഇഷ്ടങ്ങൾ.....മിസ്സ് മാക്നമാരാ...ഇഷ്ടങ്ങൾ!!!
ജീവിച്ചിരിക്കുന്നവരോട് മിണ്ടാനാവാത്ത വാക്കുകള്‍... മരണത്തിന്റെ ഫലകങ്ങളില്‍ കുറിച്ച എപിഗ്രാം..
ReplyDeleteകറുപ്പ് കറുപ്പായും വെളുപായും അതോ അവിടെ നിറങ്ങളില്ലേ മിസ് മക്നമാരാ!!!
ReplyDelete